തൃശ്ശൂർ കൈപ്പറമ്പ് നെയിൽ ഹോസ്പിറ്റലിലെ ഏഴുമാസം ഗർഭിണിയായ ജീവനക്കാരി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജില്ലാ ലേബർ ഓഫീസിൽ വച്ച് ഹോസ്പിറ്റൽ മാനേജെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
15 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനമാണ് നൽകുന്നത് ഇതിനെതിരെ സംസാരിച്ചതിലും നേഴ്സിങ് സംഘടനയിൽ അംഗത്വം എടുത്തു എന്ന കാരണത്താലും ഇവരെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിടുന്ന സംഭവം ഉണ്ടായി.
മിനിമം വേതനം നൽകാതെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ നടപടി സർക്കാരിനോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഹോസ്പിറ്റൽ മാനേജ് മെന്റിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ശരിയല്ല എന്നും സർക്കാരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍