മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ചു ഔഷധ കഞ്ഞി വിതരണം ചെയ്തു.
മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ചു ഔഷധ കഞ്ഞി വിതരണം ചെയ്തു. മേശാന്തി അരവൂർ മഠം വാസുദേവൻ എംബ്രാന്തിരി ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു.
ഇ എം രാമപ്രസാദ് സ്വാഗതവും എം ജി രഘുനാഥ് നന്ദിയും പറഞ്ഞു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത്, ഇ ബി ബിജീഷ്, കെ എം സജീഷ്, എന്നിവർ ആശംസകൾ നേർന്നു. ഇരുന്ന് കഴിക്കാനും, വീടുകളിലേക്ക് കൊണ്ട് പോകാനുമായി ധാരാളം ഭക്ത ജനങ്ങൾ പങ്കെടുത്തു. ഇ ബി ബിനീഷ്, എസ് സജിത്ത്, സുരേഷ്കുമാർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ