വടക്കാഞ്ചേരി: 2023 ജൂലൈ 22 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ യുവകലാസാഹിതി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തലപ്പിള്ളി സംസ്കൃതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 18, 19, 20 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയാണ്. വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട കഥാകാരൻ പി. ശങ്കരനാരായണന് സ്നേഹാദരമർപ്പിക്കുന്ന പരിപാടിയിൽ തലപ്പിള്ളിയിലെ മണ്മറഞ്ഞ പ്രമുഖരായ എഴുത്തുകാരേയും കലാകാരന്മാരേയും അനുസ്മരിക്കും. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത വിശ്രുത ചലച്ചിത്രമായ 'നിർമ്മാല്യ'ത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കും.
പരിപാടിയിൽ യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, പി. ശങ്കരനാരായണൻ , റഷീദ് പാറയ്ക്കൽ, ജോൺസൻ പോണല്ലൂർ, സി.വി. പൗലോസ്, സോമൻ താമരക്കുളം, ഡോ. സി.കെ. രത്നകുമാരി, എം.ആർ. സോമനാരായണൻ, സൈബുന്നിസ ടീച്ചർ, എം.യു. കബീർ, എം.എ. വേലായുധൻ, രജനി രതീഷ് , കെ.എ. മഹേഷ്, എം.വി. സുരേഷ് എന്നിവർ പങ്കെടുത്ത് സംസാരിക്കും എന്ന് പ്രസിഡന്റ് വി. പ്രദീപ്, സെക്രട്ടറി കെ.പി.തോമസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍