മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല തെക്കുംമുറി വിഭാഗംസൗജന്യമായി ചെണ്ടവാദ്യ പരിശീലന ക്ലാസ് ആരംഭിച്ചു.

 


മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല തെക്കുംമുറി വിഭാഗം വേറിട്ട പരിപാടിയുമായി രംഗത്ത്. തദ്ദേശ വാസികളായ കലാകാരൻ മാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ സൗജന്യമായി ചെണ്ടവാദ്യ പരിശീലന ക്ലാസ് ആരംഭിച്ചു.



സുബ്രഹ്മണ്യസ്വാമിക്ക് ഏറെ പ്രിയംകരമായ ഷഷ്ഠി ദിവസമായ ഇന്ന് കുട്ടികൾ ഗുരുദക്ഷിണ നൽകി ആരംഭം കുറിച്ചു. കമ്മിറ്റി പ്രസിഡന്റ് കെ ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. തച്ചം കോട്ട് വിജയൻ, സുധി പന്തക്കൽ ആശംസകൾ നേർന്നു. എ വി വിനീത് ആണ് അദ്ധ്യാപകൻ.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.