DYFI ഓട്ടുപാറ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജൂൺ 11 ഞായറാഴ്ച കറുവിങ്ങൽ ശശികുമാറിന്റെ വസതിയിൽ വെച്ച് നടത്തിയ അനുമോദന സദസ്സിന്റെ ഉദ്ഘാടന കർമ്മം വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.
DYFI യൂണിറ്റ് കമ്മിറ്റി അംഗം ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി. മുഹമ്മദ് ബഷീർ, കൗൺസിലർ എ.ഡി. അജി, പി.ഐ. ഷാനവാസ്, അജയ്മോഹൻ, എസ് സുജിത്, അഖിൽ ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
0 അഭിപ്രായങ്ങള്‍