കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്ത് അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ 'കുരുന്നില' എന്ന പുസ്തകത്തിന്റെ വിതരണം നടത്തി

 


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്ത് അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ 'കുരുന്നില'  എന്ന പുസ്തകത്തിന്റെ വിതരണം നടത്തി. വടക്കാഞ്ചേരി നഗരസഭയിലെ ചുള്ളിക്കാട്, ആലിൻചുവട്, കിണറാമാക്കൽ എന്നീ  അങ്കണവാടികളിലാണ് വിതരണം നടന്നത്. ചടങ്ങുകളിൽ പരിഷത്ത് മേഖല സെക്രട്ടറി ശ്രീ. തോമസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഡിവിഷൻ കൗൺസിലർ ശ്രീ.മുഹമ്മദ് ബഷീർ ചുള്ളിക്കാടിലും കൗൺസിലർ ശ്രീ. എ.ഡി.അജി ആലിൻചുവടിലും കിണറാമാക്കലും വിതരണം നിർവ്വഹിച്ചു.അങ്കണവാടി അദ്ധ്യാപികമാരായ ബുഷറ.വി.വി, പുഷ്പലത.കെ.ടി, മായാ ദേവി.കെ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ചടങ്ങുകളിൽ പരിഷത്ത് മേഖല ട്രഷറർ ശ്രീ.എം.ശങ്കരനാരായണൻ സ്വാഗതവും രാജു.പി.വി നന്ദിയും പറഞ്ഞു.മേഖല കമ്മിറ്റി അംഗങ്ങളായ ദീപക് മാസ്റ്റർ, ബേബി ഡേവിഡ്, ശശി.എ.കെ എന്നിവർ പങ്കെടുത്തു.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.