മംഗലം NSS 5613 No. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും കുടുംബ സംഗമവും NSS കരയോഗമന്ദിരത്തിൽ വെച്ച് നടക്കുകയുണ്ടായി.

മംഗലം NSS 5613 No. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും കുടുംബ സംഗമവും  ഈ ഞായറാഴ്ച്ച (18.6.23) രാവിലെ 11 മണിക്ക്  NSS കരയോഗമന്ദിരത്തിൽ  വെച്ച്  നടക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥന / ആചാര്യ വന്ദനത്തിന് ശേഷം, തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഋഷികേശ് അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ്‌ ശ്രീ മുരളീധരൻ സ്വാഗതം അരുളി.   അഡ്വക്കേറ്റ് ശ്രീ ഋഷികേശ് അധ്യാത്മിക പഠന കേന്ദ്രവും ബാല സമിതിയും ഉണ്ടാവേണ്ട ആവശ്യകത ഊന്നി പറഞ്ഞു.  യൂണിയൻ സെക്രട്ടറി ശ്രീ ശ്രീകുമാർ കരയോഗത്തിന്റെ ഭാവി പരിപാടികളും, ഉന്നമനത്തിനു വേണ്ടുന്ന ഉപദേശങ്ങളും വനിതാ സംഘത്തിന്റെ ഉണർവിന്റെയും കാര്യങ്ങൾ പറഞ്ഞു. കരയോഗം സെക്രട്ടറി ജനാർദ്ദനൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇപ്പോളുള്ള ഭാരവാഹികളെ വീണ്ടും തിരഞ്ഞെടുത്തു. ശ്രീമതി ലതിക അനൂജ് നന്ദി പ്രകടനം നിർവഹിച്ചു. അതിനുശേഷം സദ്യയും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍