ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും ബലിപെരുന്നാള്‍ 28ന്



സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി മാസൗദി സുപ്രീംകോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും. മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാനിലും ജൂണ്‍ 28ന് തന്നെയാണ് ബലിപെരുന്നാള്‍. ഒമാന്‍ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഹിജ്ജ മാസം പത്തിനാണ് ബലിപെരുന്നാള്‍ ദിനമായി വരിക. ജൂണ്‍ 26 തിങ്കളാഴ്ച ഹാജിമാര്‍ മിനായില്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനു തുടക്കം കുറിക്കും. ഹജജിന്റെ ആദ്യ ചടങ്ങായ മിനായില്‍ താമസിക്കുവാനായി 25ാം തിയ്യതി ഞായറാഴ്ച തന്നെ ഹാജിമാര്‍ മിനാ ലക്ഷ്യമാക്കി യാത്ര തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍