ചൊവ്വന്നൂർ കൊടുവായൂർ ഭാഗത്തുനിന്നും പന്തല്ലൂരിലേക്ക് പോകുന്ന വഴിയിലാണ് ഇന്നലെ രാത്രിയിൽ അപകടം നടന്നിട്ടുള്ളത്. ഇവിടെ പാടം കയറുന്ന ഭാഗത്ത് വെച്ച് ബുള്ളറ്റ് മതിലിൽ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു. ഇതിനടുത്ത് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു യുവാവ്. ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഇന്ന് രാവിലെ വരെയും മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആളുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളാണ് ഉള്ളത്. മങ്ങാട് സ്വദേശിയുടെ പേരിലുള്ളതാണ് ബുള്ളറ്റ് എന്ന് കണ്ടെത്തിയിട്ടുണ്ട്.. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍