ഉത്രാളിക്കാവ് ദേവസ്വത്തിൽ നിന്നും ചിറ്റൂർ ദേവസ്വത്തി ലേക്ക് സ്ഥലം മാറി പോകുന്ന ദേവസ്വം ഓഫീസർ വി.മുരളിധരനാണ് ജീവനക്കാരും തട്ടകദേശകാരും ചേർന്ന് യാത്രയയപ്പ് നടത്തിയത്. ഉത്രാളിക്കാവ് നടപ്പുരയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഡി.ഇ.ഒ) യൂണിറ്റ് പ്രസിഡണ്ട് എൻ.ശിവശങ്കരൻ നമ്പീശൻ അധ്യക്ഷനായി.
ഉത്രാളിക്കാവ് പൂരം തട്ടകദേശമായ എങ്കക്കാട് ദേശ കമ്മറ്റി പ്രസിഡണ്ട് പി.ആർ. സുരേഷ് കുമാർ , സെക്രട്ടറി എൻ.ആർ. മോഹനൻ , കോർഡിനേറ്റർ ബാബു പൂക്കുന്നത്ത് , സി.ഡി.ഇ.ഒ കേന്ദ്ര വൈസ് പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് , തിരുവില്ലാമല ഗ്രൂപ്പ് പ്രസിഡണ്ട് കെ.വി. പ്രകാശൻ ,നിറമംഗലം ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് ശ്രീകുമാർ , കുടുംബാട്ടുകാട്ട് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് രാമൻകുട്ടി, ഉത്രാളിക്കാവ് ക്ഷേത്ര കമ്മറ്റിയംഗം ഇ.ആർ. കമലാധരൻ എന്നാവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയ ദേവസ്വം ഓഫീസർ ശ്രീരാജിന് സ്വീകരണം നൽകി. പരിപാടിക്ക് ദേവസ്വം ജീവനക്കാരായ ഗ്രീഷ്മ രാജേഷ് സ്വാഗതവും ബിബിൻ എൻ.ജി. നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍