പൂന നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും NDA-Degree -ഉന്നത വിജയം കരസ്ഥമാക്കി, ഡെറാഡൂണിലെ, ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ, ഒരു വർഷത്തെ ഓഫീസേർസ് ട്രെയിനിങ്ങിനുശേഷം, 2023 ജൂൺ 10 ശനിയാഴ്ച ഡെറാഡൂൺ സൈനിക അക്കാദമിയിൽ വച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിൽ കരസേന മേധാവി മനോജ് പണ്ടേ ബിരുദധാനം നടത്തി.
കോലഴി "അമൃതം" (പള്ളത്ത് മഠം) വീട്ടിൽ കെ പി ഗോപകുമാറിന്റെയും, സി ആർ അപർണയുടെയും മൂത്തമകനാണ് ജി ശ്രീറാം. കോലഴി എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ, ലഫ്റ്റനന്റ് ജി ശ്രീറാമിനെ അനുമോദിച്ചു. പ്രസിഡന്റ് എ മാധവൻ പൊന്നാട അണിയിച്ചു ഉദ്ഘാടനം ചെയ്തു. കോലഴിയുടെ ആദ്യത്തെ ലെഫ്റ്റനന്റ്,ചെറുപ്രായത്തിൽതന്നെ ഉയർന്ന പദവിയിൽ എത്തുവാനുള്ള ശ്രീറാമിന്റെ പരിശ്രമം, വരും തലമുറയ്ക്ക് വലിയ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു
യോഗത്തിൽ, വൈസ് പ്രസിഡന്റ് സി ശ്രീകുമാർ,കമ്മിറ്റി അംഗങ്ങളായ, കെ എൻ നാരായണൻ, കെ ബാബുരാജ്, സുരേഷ് ബാബു ടി, എം കൃഷ്ണനുണ്ണി, കെ മോഹൻദാസ്,തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍