കുമ്പളങ്ങാട് തമ്പായീസ് യുവജന സമിതിയുടെ നേതൃത്വത്തിൽ മാക്സ് കെയർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ആർ. അരവിന്ദാ ക്ഷൻ നിർവ്വഹിച്ചു. ചടങ്ങിൽ അജീഷ് കർക്കിടകത്ത് അധ്യക്ഷനായി.
നഗരസഭ കൗൺസിലർ രമ്യ സുന്ദരൻ, കുമ്പളങ്ങാട് വായനശാല സെക്രട്ടറി കെ.കെ.ജയപ്രകാശ്, എ.എസ്. .സുരേന്ദ്രൻ, എം.എം. മഹേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ് എൽ.സി, പ്ലസ് ടു വിജയികളെ അവാർഡ് നൽകി ആദരിച്ചു.. തമ്പായീസ് യുവജന സമിതി ഭാരവാഹി കളായ വി.ജെ.പ്രസാദ് സ്വാഗതവും വി.എൻ. സതീഷ് കുമാർ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍