നവതിയുടെ ഭാഗമായി 90 ആജീവനാന്ത അംഗങ്ങളെ ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി ചേർക്കും. ലൈബ്രറിയുടെ വാർഷിക പൊതുയോഗത്തിൽ മംഗലം ബാലകൃഷ്ണനിൽ നിന്നു അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
നവതിയുടെ ഭാഗമായി 90 ആജീവനാന്ത അംഗങ്ങളെ ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി ചേർക്കും. ലൈബ്രറിയുടെ വാർഷിക പൊതുയോഗത്തിൽ മംഗലം ബാലകൃഷ്ണനിൽ നിന്നു അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. 90 സാംസ്കാരിക പരിപാടികളാണ് നവതി വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ പകുതി നടന്നു. നവതി മന്ദിര നിർമ്മാണത്തിനു ഫണ്ട് അനുവദിക്കാമെന്ന ലൈബ്രറി അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ തീരുമാനത്തെ വാർഷിക പൊതുയോഗം സ്വാഗതം ചെയ്തു. വി.കെ.നാരായണ ഭട്ടതിരി പുരസ്കാരം ഈ വർഷം മികച്ച വായനക്കാരനു നൽകും.
ലൈബ്രറി പ്രസിഡന്റ് വി.മുരളി അധ്യക്ഷനായി. സെക്രട്ടറി ജി. സത്യൻ റിപ്പോർട്ടും വരവുചെലവു കണക്കും ബജ്റ്റും അവതരിപ്പിച്ചു. പി.ശങ്കരനാരായണൻ ,ലിസി കോര, കെ.ഒ. വിൻസെന്റ്, എം.കെ. ഉസ്മാൻ , പി.കെ.സുബ്രമണ്യൻ, ടി. വർഗ്ഗീസ്, എം. ശങ്കരനാരായണൻ , ടി.ജി. ഓമന തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ