'കുരുന്നില' പുസ്തസഞ്ചയം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുതുരുത്തി യൂണിറ്റ് അങ്കണവാടികൾക്ക് സമ്മാനിച്ചു.



 കുരുന്നു കുട്ടികളിൽ ശാസ്ത്രീയ ചിന്തയിലൂന്നിയ പഠന രീതി വളർത്തിയെടുക്കുന്നത്തിനായി അങ്കണവാണി അദ്ധ്യാപികമാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായത്തോടെ ദീർഘ നാളത്തെ പഠന പ്രക്രിയയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'കുരുന്നില' പുസ്തസഞ്ചയം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുതുരുത്തി യൂണിറ്റ് അങ്കണവാടികൾക്ക് സമ്മാനിച്ചു.

     കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അറുപതാം വാർഷികത്തിന്റെ ഭാഗമായി വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് പുസ്തക വിതരണം നിർവ്വഹിച്ചത്. വെട്ടിക്കാട്ടിരി ബസ് സ്റ്റോപ്പ് പരിസരത്തെ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ.യൂസഫ് പുസ്തകം കൈമാറി. പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സ്ഥാണുനാഥൻ, ടി.യു. പ്രസന്ന എന്നിവർ സംസാരിച്ചു.

    വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡ് പത്തൊൻപതാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിർമ്മല പുസ്തകം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. നൗഫൽ, ടി.യു. പ്രസന്ന, കെ.രമണി കുമാരി എന്നിവർ സംസാരിച്ചു. കെ.സ്ഥാണു നാഥൻ അദ്ധ്യക്ഷ വഹിച്ചു.


വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.