പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി എം. ആർ. എസ്. ഫോർ ബോയ്സ് ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി കോമേഴ്‌സ് വിഷയത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള എസ് സി /എസ് ടി / ഒ ബി സി വിഭാഗത്തിലെ ആൺകുട്ടികൾ എസ് എസ് എൽ സി മാർക്കലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ( വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ ) എന്നീ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഹോസ്റ്റൽ സൗകര്യവും, ഭക്ഷണവും സൗജന്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04884235356, 9497023081
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



0 അഭിപ്രായങ്ങള്‍