തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും ഇന്ന് വൈകീട്ട് 07.30 നുള്ള കാഴ്ച. തൃശ്ശൂർ - ഷൊർണൂർ, തൃശ്ശൂർ - ചേലക്കര ഒരു സ്വകാര്യ ബസ് പോലും സർവ്വീസ് നടത്തുന്നില്ലെന്ന് ജനങ്ങളുടെ പരാതി. വെക്കേഷൻ സമയത്ത് എക്സിബിഷനും മറ്റും കാണാനായി വടക്കാഞ്ചേരി - ഷൊർണൂർ - ചേലക്കര ഭാഗങ്ങളിൽ നിന്നും വന്നിരുന്ന 250-ൽ പരം യാത്രക്കാരാണ് ആ സമയത്ത് ബസ്റ്റാന്റിൽ ഉണ്ടായിരുന്നത്.
സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ കൃത്യമായി സർവ്വീസ് നടത്താതിരിക്കുന്നത് സ്ത്രീകളും,കുട്ടികളുമടങ്ങിയ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി.
07.50 ന് തിരുവില്വാമലയ്ക്ക് ഒരു KSRTC ബസ്സ് വന്നത് കൊണ്ട് മാത്രമാണ് കുറച്ച് യാത്രക്കാർക്ക് അതിൽ കയറി പോരാൻ സാധിച്ചത്.





0 അഭിപ്രായങ്ങള്‍