കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരം - 2023 നടന്നു.
കുമരനെല്ലൂർ എൻ.എസ്.എസ്. ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വായനശാല രക്ഷാധികാരി ശ്രീനാഥ് പുഴങ്കര അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബസന്ത്ലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥികളായി പങ്കെടുത്ത ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭിഷക് പ്രതിഭാപുരസ്കാരം നേടിയ ഡോക്ടർ എ.കെ. ഷഹന, ദീർഘകാലം ലൈബ്രറി മേഖലയിൽ സേവനം ചെയ്ത ഉഷ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പി.എൻ. അനിൽകുമാർ, എ. എച്ച്. അബ്ദുൽസലാം, വാർഡ് കൗൺസിലർ മല്ലിക സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോക്ടർ എ കെ ഷഹന രോഗപ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുമരനെല്ലൂർ ഗ്രാമീണ വായനശാല പ്രസിഡന്റ് ജൂലി ഷാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി സജിത സേതു നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ