എസ് എസ് എഫ് വടക്കാഞ്ചേരി സെക്ടറിന്റെ നേതൃത്വത്തിൽ എഡ്യുഗിഫ്റ്റ്;പഠനോപകരണ വിതരണം സംഘടിപ്പിച്ചു
വടക്കാഞ്ചേരി സെക്ടറിന് കീഴിൽ എഡ്യുഗിഫ്റ്റ് എന്ന പേരിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പ്രദേശത്തെ നിർധനരരായ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ നാല്പതോളം വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ പഠനോപകരണ വിതരണം നടന്നു. സംഗമം വടക്കാഞ്ചേരി മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി വി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുഹൈൽ ഇർഫാനി അധ്യക്ഷത വഹിച്ചു.
ഡോക്ടർ രവീന്ദ്രൻ ആചാര്യൻ, എസ്എസ്എഫ് ജില്ലാ ഭാരവാഹി അലി അക്ബർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വടക്കാഞ്ചേരി സോൺ ഓർഗനൈസിംഗ് പ്രസിഡണ്ട് ഹക്കീം കെ കെ സ്വാഗതവും എസ്എസ്എഫ് സെക്ടർ ഫിനാൻസ് സെക്രട്ടറി തൻവീർ നന്ദിയും പറഞ്ഞു. എസ് എസ് എഫ് വടക്കാഞ്ചേരി സെക്ടർ സെക്രട്ടറി മുഹമ്മദ് ഷാഫി, വടക്കാഞ്ചേരി സെക്ടർ സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് ഒട്ടുപാറ, എസ് എസ് എഫ് ഓട്ടുപാറ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സിയാദ് എന്നിവർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ