കുണ്ടന്നൂർ ശ്രീ എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന പ്രകാരം നിർദ്ദേശിച്ച തന്ത്രി പൂജകൾ മെയ് 26, 27, 28 തീയതികളിലായി നടന്നു.

കുണ്ടന്നൂർ ശ്രീ എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന പ്രകാരം നിർദ്ദേശിച്ച തന്ത്രി പൂജകൾ മെയ് 26, 27, 28 തീയതികളിലായി നടന്നു. ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജകൾ നടത്തിയത്. ഗണപതി ഹോമം, ഭഗവത് സേവ, മഹാമൃത്യുഞ്ജയഹോമം, മഹാസുദർശന ഹോമം, അഘോര ഹോമം, കാർത്തവീര്യാർജുന ഹോമം, പ്രേത വേർപാട്, എന്നീ ചടങ്ങുകൾ വെള്ളി, ശനി ദിവസങ്ങളിലായി നടന്നു.



 അവസാന ദിവസമായ ഞായറാഴ്ച ഗണപതി ഹോമം, തിലഹോമം, പിതൃക്കൾക്ക്‌ സായൂജ്യപൂജ, കാൽ കഴുകിച്ചൂട്ട്, നവകം, പഞ്ചഗവ്യം, ഒറ്റ കലശം, ബ്രഹ്മകലശം എന്നീ ചടങ്ങുകളും നടന്നു. ക്ഷേത്രം മേൽശാന്തി എൻ.ആർ.ശ്രീനിവാസൻ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ആർ.രവി നാരായണൻ, പി.രാജഗോപാലൻ, പി.സേതുമാധവൻ, മായ മോഹനൻ, പി.ശ്രീനാഥ്, പി.രാജൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.