സൗഹൃദം സാഹിത്യ സാംസ്കാരിക സംഘത്തിൻ്റെ 32-ാം വാർഷികം വിവിധ പരിപാടികളോടെ അമ്പിളി ഭവനിൽ ആഘോഷിച്ചു
സൗഹൃദം സാഹിത്യ സാംസ്കാരിക സംഘത്തിൻ്റെ 32-ാം വാർഷികം വിവിധ പരിപാടികളോടെ അമ്പിളി ഭവനിൽ ആഘോഷിച്ചു.ഡോ.ബി.വിജയകുമാർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെയും കക്ഷിരാഷ്ട്രീയത്തിൻ്റെയും അതിപ്രസരം സാഹിത്യ സാംസ്കാരിക അപ ജയത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് അതിന് പ്രതിരോധമായി പ്രവർത്തിക്കുന്നതെന്നതാണ് സൗഹൃദം സൊസൈറ്റിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡണ്ട് ഇ. സുമതി കുട്ടി അദ്ധ്യക്ഷത വഹിച്ചു.ശ്രീ വ്യാസാഎൻ.എസ്.എസ്.കോളെജ് പ്രിൻസിപ്പൽ ഡോ.പി.ഗീത മുഖ്യാതിഥിയായി പങ്കെടുത്തു.
ജന.സെക്രട്ടറി പ്രൊഫ.പുന്നക്കൽ നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കുറ്റിപ്പുഴ രവി, ഡോ.ഡി. നീലകണ്ഠൻ, കെ.ആർ.രാജു, ജോർജ്ജ് തോമാസ്, ടി.എൻ.നമ്പീശൻ, അബ്രഹാം കൂള, രാധാകൃഷ്ണൻ പാറപ്പുറം, ഉണ്ണിക്കൃഷ്ണൻ വിരുപ്പാക്ക, സജി ആറ്റത്തറ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഇ.സുമതി കുട്ടി (പ്രസിഡണ്ട്), പി.വി.രാമൻ ( വൈസ് പ്രസിഡണ്ട്), പ്രൊഫ.പുന്നക്കൽ നാരായണൻ (ജന. സെക്രട്ടറി & ട്രഷറർ), ടി.എൻ.നമ്പീശൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.മാസിക കമ്മിറ്റി ഭാരവാഹികളായി കുറ്റിപ്പുഴ രവി (രക്ഷാധികാരി), ക്യാപ്റ്റൻ ടി.രാധാകൃഷ്ണൻ (ചീഫ് എഡിറ്റർ), പ്രൊഫ.പുന്നക്കൽ നാരായണൻ (മാനേജിംഗ് എഡിറ്റർ), ഇ.സുമതി കുട്ടി ( പ്രിൻറർ & പബ്ലിഷർ ), പ്രൊഫ.ഡി. നീലകണ്ഠൻ (എക്സിക്യൂട്ടീവ് എഡിറ്റർ), പുഷ്പജ നാരായണൻ (അസിസ്റ്റൻ്റ് എഡിറ്റർ), എന്നിവരെ തെരഞ്ഞെടുത്തു .
തുടർന്ന് നടന്ന കവിയരങ്ങ് ഉണ്ണിക്കൃഷ്ണൻ പുലരി ഉദ്ഘാടനം ചെയ്തു. സ്വപ്ന ശ്രീനിവാസൻ ,മിനി നാഥൻ, ജോൺസൺ കുന്നംപിള്ളി, ഉഷ രാമചന്ദ്രൻ ,കമലം പനങ്ങാട്ടുകര, ഗീത, എന്നിവർ കവിതകൾ അവതരിപ്പിച്ചു.ഗാന ഭൂഷണം ബിന്ദുഭാസ്വരി & പാർട്ടി അവതരിപ്പിച്ച ഗാനസുധയും കലാശ്രീ കെ.എൻ.പി.നമ്പീശൻ & പാർട്ടിയുടെ മൃദംഗത്തിൽ തായമ്പകയും ആഘോഷത്തിന് മാറ്റുകൂട്ടി.ദേവകി ചെമ്പുക്കാട്ടിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട് പി.വി.രാമൻ സ്വാഗതവും ചന്ദ്രപ്രകാശ് എടമന നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ