മുന്നോട്ട് 2023 വടക്കാഞ്ചേരി എം.എൽ.എ യുടെ ആദരവ് ആദ്യഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പ്രതിഭകളെ എം എൽ എ യുടെ നേതൃത്വത്തിൽ ആദരിക്കുന്ന പരിപാടി 'മുന്നോട്ട് 2023' ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.



2022 - 23 കാലഘട്ടത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വടക്കാഞ്ചേരി മണ്ഡലത്തിലെ വ്യക്തികളെയാണ് ആദരിക്കുന്നത്. കല, കായികം, സാംസ്കാരികം, സിനിമ, നാടകം, മീഡിയ തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചവരാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. സ്കൂൾ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ പുരസ്കാര ജേതാക്കളും, യൂണിവേഴ്സിറ്റി തല കലാ-കായിക മത്സരങ്ങളിൽ സമ്മാന ജേതാക്കളും, സംസ്ഥാന കേരളോത്സവത്തിൽ ജേതാക്കളായവരുമാണ് ഇപ്പോൾ രജിസ്റ്റർ ചേയ്യേണ്ടത്. 

ലിങ്ക് -  bit.ly/3MffFd8

തുടർന്ന് പത്താം ക്ലാസ് , പ്ലസ്ടു പരീക്ഷാ ഫലം വരുന്നതോടുകൂടി എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവർക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍