ഇരു വൃക്കകളും തകരാറിലായ മുള്ളൂർക്കര സ്വദേശി 31 കാരി വീട്ടമ്മ ചികിൽസാ സഹായം തേടുന്നു.


ഇരു വൃക്കകളും തകരാറിലായ 31 കാരിയായ വീട്ടമ്മ ചികിത്സക്കു പണം കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുന്നു. മുള്ളൂർക്കര വളവ് കോലോത്തുകുളം വീട്ടിൽ സുമയ്യ എന്ന ഭർതൃമതിയും, രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയാണ് വൃക്ക മാറ്റിവെക്കാൻ പണമില്ലാതെ സഹായ അഭ്യർത്ഥനയുമായി രംഗത്തുവന്നിരി

ക്കുന്നത്. 25 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായ് ചിലവു വരുന്നത്.

ഉമ്മയല്ലാതെ ഞങ്ങൾക്ക് മറ്റാരുമില്ല. സഹായിക്കണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്ന ഈ പിഞ്ചോമനയുടെ മുഖം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. ജീവൻ നിലനിർത്താനുള്ള അവസാന പോരാട്ടത്തിൽ നമുക്കു മുമ്പിൽ കേഴുകയാണ് സുമയ്യയും മക്കളും. രണ്ടര വർഷം മുമ്പാണ് ഇവർക്ക് വൃക്കരോഗം പിടിപെട്ടത്. താമസിയ്യാതെ രണ്ടു വൃക്കകളെയും ഇത് സാരമായി ബാധിച്ചു. ഒരു വർഷത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതോടെ മാറ്റി വെക്കുക എന്നുള്ളതു മാത്രമാണ് ഏക പോംവഴി. അവയവ ദാതാവിനെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചികിത്സക്കായ് 25 ലക്ഷത്തോളം രൂപയാണ് ചിലവു വരുന്നത്. ഇപ്പോൾ നിലവിൽ കോഴിക്കോട് ആസ്റ്റർ മിംമ്സിൽ ആണ് ചികിത്സ നൽകുന്നത്. പണം കണ്ടെത്തുന്നതിനായി

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് ചെയർമാനും, MP കുഞ്ഞിക്കോയ തങ്ങൾ കൺവീനറുമായി അറ്റൂർ കത്തലിക്ക് സിറിയൻ ബാങ്ക് ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

Please Help&Share..

Video Date:04/04/2023

G-Pay/P-Pe:8921401515

NAME:SUMAYYA K M

A/C:042503508634190001

IFSC:CSBK0000425

CATHOLIC SYRIAN BANK

BR:ATTUR,MOB:8921401515.

കൂലി വേല ചെയ്യുന്ന ഭർത്താവ് റഫീഖും,

 8 ഉം 5 ഉം പ്രായമായ രണ്ടു കുട്ടികളും ചേരുന്നതാണ് സുമയ്യയുടെ കുടുംബം. ഈ മാസം തന്നെ ചികിത്സ നടത്തേണ്ടതുണ്ടെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സഹായ നിധി രൂപീകരിച്ചിട്ടുളളത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍