ചേർപ്പ് സദാചാര കൊലപാതകം: മുഖ്യപ്രതി മുംബൈയിൽ അറസ്റ്റിൽ



ചേർപ്പ് സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച തൃശ്ശൂരിലെത്തിക്കും; ഇതോടെ കേസിൽ 9 പേർ പിടിയിലായി.


 കൊല്ലപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദ്ദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. വനിത സുഹൃത്തിനെ കാണാൻ അർദ്ധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണം. രാഹുലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍