ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്താകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടത്തിയത്. 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ് , ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ എന്നിവരെ ആവശ്യമുണ്ട്. ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, DME രജിസ്ട്രേഷൻ, പാരാമെഡിക്കൽ രജിസ്ട്രേഷൻ, എന്നീ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇൻറർവ്യൂ തീയതിയും സമയവും - 09/05/2025 രാവിലെ 11 മുതൽ 1 വരെ. സ്റ്റാഫ് നേഴ്സ് - GNM | BSC നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം അഭികാമ്യം. 09/05/2025 ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ഇൻറർവ്യൂ. ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ - ഏഴാം ക്ല…
കടങ്ങോട്: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ വെള്ളറക്കാട് വില്ലേജ് ഓഫീസ് പരിസരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച വെള്ളറക്കാട് കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്തെ 35 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് 14.25 ലക്ഷം രൂപയും കടങ്ങോട് ഗ്രാമ പഞ്ചായത്ത് 1.50 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്…
തിരുവനന്തപുരം: ഇന്ത്യൻ സിനിമയ്ക്ക് അനവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിക്കൊടുത്ത പ്രസിദ്ധ സംവിധായകൻ ഷാജി.എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. പിറവി, സ്വം,വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നിവയാണ് ഷാജി.എൻ കരുണിന്റെ ശ്രദ്ധേയമായ സിനിമകൾ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ജെ സി ഡാനിയേൽ പുരസ്കാരം, പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അടാട്ട് : രാവിലെ പത്ത് ടീമുകളുടെ മൽസരം അടാട്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.വി.വിപിൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിന്നേഴ്സ് ആയ റോയൽ FC കുന്നംകുളത്തിനും, റണ്ണർ അപ്പ് ആയ ബ്രദേഴ്സ് മുതുവറക്കും, ബെസ്റ്റ് പ്ലയർ ആയ അമീൻ. കെ.കെ എന്നിവർക്കും ടോഫികൾ നൽകി. അടാട്ട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി. ആർ പോൾസണുo, കെ.വി. വിപിനും ചേർന്നാണ് ടോഫികൾ വിതരണം ചെയ്തത്. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുന്നതോടെപ്പം "സ്പോ ർ ട്സ് ആകണം നമ്മുക്ക് ലഹരി" എന്ന് എല്ലാവരും പ്രതിജ്ഞ എടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും …
ചേലക്കര: സി.ഐ.ടി.യു ചേലക്കര ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി. സിയാവുദ്ദീൻ, കെ.കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിയെ ചേലക്കര ഏരിയ കമ്മിറ്റി, വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി ഭാരവാഹികളായി ശങ്കരൻകുട്ടി (പ്രസി), വി.ശശികുമാർ (സെക്ര), കെ.വി സതീശൻ (ട്രഷ) എന്നിവരെയും ചേലക്കര ഏരിയ കമ്മിറ്റി ഭാരവാഹികളായി ടി.ഗോകുലൻ (പ്രസി) ഇ.എൻ വാസുദേവൻ (സെക്ര), ഒ.എസ് സജി (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലു…
എരുമപ്പെട്ടി: ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാസംഗമം നടത്തി. തൃശ്ശൂർ നോർത്ത് ജില്ലാ അധ്യക്ഷ നിവേദിതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനീഷ് മങ്ങാട് അധ്യക്ഷതവഹിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു അമ്പാടി, മണ്ഡലം വൈസ് പ്രസിഡണ്ട് സതീശൻ ചേറ്റുട്ടി, രാജേഷ് പട്ടിലച്ചൻ, പവിത്രൻ കാഞ്ഞിരക്കോട്, വിമല തങ്കപ്പൻ, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പുഷ്പജ പുന്നക്കൽ, അംബിക രഘുനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യ…
All rights reserved to N Online Media
Social Plugin