പഴയന്നൂര്‍
വെന്നൂര്‍ നടുപ്പക്കുണ്ട് പ്രദേശത്തെ വനത്തില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം പൂളക്കുണ്ട് പനക്കല്‍ വീട്ടില്‍ മിഹാദിനെ (20) യാണ് എളനാട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. ജയകുമാര്‍ അറസ്റ്റ് ചെയ്തത്. ഹോട്ടലുകളില്‍നിന്ന് ജൈവ- അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വിജനമായ സ്ഥലങ്ങളില്‍ പുറന്തള്ളുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് എളനാട് ഫോറസ്റ്റ് അധികൃതര്‍ കണ്ടെത്തിയിരുന്നു. എറണാകുളം ഭാഗത്തെ ഹോട്ടലുകളില്‍നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ പ്രതി ഗുഡ്‌സ് വാഹനത്തില്‍ വനമേഖലയില്‍ തള്ളുകയായിരുന്നു.
0 അഭിപ്രായങ്ങള്‍