⏩ ആറങ്ങോട്ടുകരയിൽ വല്ലം കൊയ്ത്തുത്സവം ആലത്തൂർ എം. പി. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ▶️

ആറങ്ങോട്ടുകരയിൽ വല്ലം കൊയ്ത്തുത്സവം ആലത്തൂർ എം. പി. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആറങ്ങോട്ടുകര പാഠശാലയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൊയ്ത്തുത്സവം തുടങ്ങി. ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കെ. പി. വേലായുധൻ, കൃഷിയിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിച്ചു വരുന്ന കർഷകൻ പത്‌മനാഭൻ തലശ്ശേരി എന്നിവരെ കഥാകൃത്ത് വി. ഗിരീഷ് അനുസ്മരിച്ചു. ശശി കാരയിൽ, കെ. വി. ശ്രീജ, എം. മഞ്ജുള എന്നിവർ സംസാരിച്ചു. വേദിയിൽ വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ നേട്ടം കൈവരിച്ച കലാമണ്ഡലം  ഗിരീശൻ, മോഴിക്കുന്നം ബ്രഹ്മദത്തൻ, കലാമണ്ഡലം  സംഗീത, മധുസൂദനൻ.സി.ജി, അസീസ് പെരിങ്ങോട്, ബിപിൻ ആറങ്ങോട്ടുകര, വിജിത രാജേഷ് വാഴേക്കാട്ട്, വൃന്ദ, ശരണ്യ. സി. വി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ശാന്തി പ്രിയയുടെ ബാവുൽ സംഗീതം, ഗായത്രി സേതുമാധവൻ്റെ ഭരതനാട്യം, കലാപാഠശാല ആറങ്ങോട്ടുകരയുടെ ദന്താശുപത്രിക്കും ഇടയിൽ ഒരു കവല,വിവാഹ സമ്മാനം എന്നീ നാടകങ്ങളും അരങ്ങേറി. 

പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം, തണൽ തിരുവനന്തപുരം, എ.കെ.പി.സി.ടി.എ സാംസ്കാരിക വേദി , അഷ്ടാംഗം ആയുർവേദ കോളേജ്, പട്ടാമ്പി ഗവ .സംസ്കൃത കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് കൊയ്ത്തുത്സവം നടത്തുന്നത്.
ഇന്നലെ രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ വിനീത നെടുങ്ങാടി നയിച്ച നൃത്ത ശില്പശാല, രമേശ് വർമ്മ, ശ്രീജിത്ത് രമണൻ , പാർത്ഥസാരഥി, അഭിമന്യൂ, ഫിലിപ്പ് വിക്ടർ എന്നിവർ നയിച്ച നാടക ശില്പശാല , വി. ഗിരീഷ് ആറങ്ങോട്ടുകര, സുബിൻ ചെറുതുരുത്തി, ബാബു കള്ളിക്കുന്ന് എന്നിവർ നയിച്ച ചിത്ര പ്രദർശനങ്ങൾ എന്നിവ നടന്നു. ഇന്ന് വൈകീട്ടുള്ള സാംസ്കാരിക സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പുസ്തക പ്രകാശനങ്ങൾ, നാടകങ്ങൾ, പാട്ടും പറച്ചിലും എന്നിവ അരങ്ങേറും.
നാളെ നടക്കുന്ന സമാപന സമ്മേളനം യു. ആർ. പ്രദീപ് എം.എൽ.എ.  ഉദ്ഘാടനം ചെയ്യും. ടി.എസ്. ശ്യാംകുമാർ മുഖ്യാതിഥിയാവും. തുടർന്ന് മോഹിനിയാട്ടം , നാടകങ്ങൾ എന്നിവ അരങ്ങേറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍