വടക്കാഞ്ചേരിയുടെ പൊതു ഇടം വിസ്തൃതമാക്കുന്നു.
എ പ്ലസ് ഗ്രേഡുള്ള നിയോജക മണ്ഡലത്തിലെ ഏക പബ്ലിക്ക് ലൈബ്രറിയായ ശ്രീ കേരളവർമ്മ ലൈബ്രറി വിസ്തൃതമാകുന്നു.
ലൈബ്രറിയുടെ നിലവിലെ ഹാളും വായന മുറിയും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ആസ്തി ഫണ്ടിൽ നിന്നു അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് വിസ്തൃതമാക്കി നവീകരിക്കുന്നത്.
നവീകരണ പവർത്തനങ്ങൾ വിലയിരുത്താൻ ചൊവ്വാഴ്ച്ച സേവ്യർ ചിറ്റിലപ്പിള്ളി എംഎൽ
എ ലൈബ്രറിയിലെത്തി. നഗരസഭ വൈസ് ചെയർമാൻ പി.എൻ സുരേന്ദ്രൻ,ലൈബ്രറി പ്രസിഡൻ്റ് വി.മുരളി, മരാമത്ത് കെട്ടിടം വിഭാഗം സബ് ഡിവിഷൻ എൻജിനിയർ സാൻ്റൊ സെബാസ്റ്റ്യൻ, ലൈബ്രറി ഭാരവാഹികളായ പി.കെ. സുബ്രമണ്യൻ , എം.കെ ഉസ്മാൻ, എം എം മഹേഷ്, പി.വി. രാജു മനു രവീന്ദ്രൻ, അനിത ഗോപകുമാർ എന്നിവർ എം എൽ എ യെ സ്വീകരിച്ചു.
0 അഭിപ്രായങ്ങള്‍