വടക്കാഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം ബുധനാഴ്ച
വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ എച്ച്.എസ്.ടി മലയാളം തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം 2026 ജനുവരി 14 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ തങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് സുമ കെ.കെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
0 അഭിപ്രായങ്ങള്‍