ദീർഘനാളത്തെ സ്വപ്നം സഫലമാകുന്നതിന്റെ ആവേശത്തിലാണ് തെക്കുംകര പഞ്ചായത്തിലെ ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികൾ. പനങ്ങാട്ടുകര വാർഡിലെ പള്ളിത്തോപ്പ് തൊഴിലുറപ്പ് യൂണിറ്റിലെ അംഗങ്ങളാണ് ഫെബ്രുവരി ആദ്യവാരം കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വിമാനയാത്ര നടത്താൻ ഒരുങ്ങുന്നത്. കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് തങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കുന്ന ഈ യാത്ര സംഘത്തിന് ടീം കല്ലംപാറയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ തൊഴിലാളികളുടെ ഈ വേറിട്ട യാത്രയ്ക്ക് നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
0 അഭിപ്രായങ്ങള്‍