വടക്കാഞ്ചേരി അകമല ഫ്‌ളൈവെൽ ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് മറിഞ്ഞ് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ജ്യോതി എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളായ രാമവർമ്മപുരം എടക്കേടത് വീട്ടിൽ രാധിക (20), ചാവക്കാട് പഞ്ചവടി തെക്കെതിൽ വീട്ടിൽ പ്രണവ് സൂര്യ (20) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആക്ട്സ് വടക്കാഞ്ചേരിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ജോൺസണിന്റെ നേതൃത്വത്തിലുള്ള ആക്ട്സ് വടക്കാഞ്ചേരി പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
0 അഭിപ്രായങ്ങള്‍