മഹാത്മ മെമ്മോറിയൽ കെയർ ആന്റ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

മഹാത്മ മെമ്മോറിയൽ  കെയർ ആന്റ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

2026 ജനുവരി 15 ന് പാലിയേറ്റീവ് കെയർ ദിനം മുണ്ടത്തിക്കോട് സ്നേഹാലയത്തിൽ ആചരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ജിജോ കുര്യൻ സ്വാഗതം പറഞ്ഞു.
സ്നേഹാലയം ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഐശ്വര്യ സുരേഷ് അന്തേവാസികൾക്കുള്ള പുതപ്പുകൾ കൈമാറി. ജോയൽ മഞ്ഞില മുഖ്യപ്രഭാഷണം നടത്തി.
ചന്ദ്രപ്രകാശ് ഇടമന, രാജൻ വടക്കത്ത്, സി.എച്ച്. ഹരീഷ്,
സിദ്ധിക്ക് മാരാത്തുകുന്ന്,
കൗൺസിലർമാരായ
ബിജു ഇഗ്നേഷ്യസ്,
രമണി പ്രേമദാസൻ,
അഷ്റഫ്, റിനി സണ്ണി,
ഷൈലജ എന്നിവർ സംസാരിച്ചു.
തുടർന്ന് അന്തേവാസികൾക്കുള്ള സ്നേഹവിരുന്ന് നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍