വടക്കാഞ്ചേരി കുണ്ടന്നൂർ മുട്ടിക്കലിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ മൃതദേഹം: 23 വയസ്സ് പ്രായമുള്ള കുണ്ടന്നൂർ പുഞ്ചയിൽ സുധയുടെ മകൻ സധുൽകൃഷ്ണന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

വടക്കാഞ്ചേരി കുണ്ടന്നൂർ മുട്ടിക്കലിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന് 23 വയസ്സുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.

 വെള്ളിയാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്.  മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ക്വാറിയിലെ  പ്ലാന്റ് നോക്കുവാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. 
തുടർന്ന് വാർഡ് മെമ്പറെയും വടക്കാഞ്ചേരി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരിക്കുകയാണ്. 23 വയസ്സ് പ്രായമുള്ള കുണ്ടന്നൂർ പുഞ്ചയിൽ സുധയുടെ മകൻ സധുൽകൃഷ്ണന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  വെയിലേറ്റ് മൃതദേഹം കരിഞ്ഞ നിലയിലാണ്. മരണ കാരണമുൾപ്പെടെ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്വാറിയോട് ചേർന്നുള്ള കാടിന് സമീപത്തെ റോഡിൽ ബൈക്ക് കണ്ടാണ് സധുൽ കൃഷ്ണനാണ് എന്ന് സംശയത്തിൽ എത്തിയത്. തുടർന്ന് ബന്ധുജനങ്ങൾ നേരിട്ടെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഫോറൻസിക്ക്, ഡോഗ് സ്ക്വാഡ്  എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍