ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ 'അൻപ് 2025' ജില്ലയിലെ ആദ്യത്തെ ക്യാമ്പ് അത്താണി പോപ്പ് പോൾ മേഴ്സി ഹോമിൽ വെച്ച് നടത്തി.
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ബാബുരാജ് ഉദ്ഘാടനവും വിഷയാവതരണവും നടത്തി. പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രദീപൻ കെ. ആർ. സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി യുഡിഎഡി കാർഡ്, ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്, നിരാമയ ഇൻഷുറൻസ്, പ്രാരംഭദിശയിലെ ഭിന്നശേഷി നിർണയം എന്നിവയെ കുറിച്ചുള്ള അവബോധ ക്ലാസ്സ്, പദ്ധതികളുടെ സംശയനിവാരണം, ഹെല്പ് ഡസ്ക് എന്നിവ ഉണ്ടായിരുന്നു.
അഡ്മിനിസ്ട്രേറ്റ് ഓഫീസർ ഷിബു രാഘവൻ, സുശീല കുമാരി,സിനോ സേവി, ശരത് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിവാർ സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് പി. ഡി, ഫാ. അനീഷ് ചിറ്റിലപ്പിള്ളി, പെയ്ഡ് പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളി, സെക്രട്ടറി ജലജ പിള്ള, സതി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. 150ലധികം രക്ഷിതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍