🟣 ഓട്ടുപാറ - വടക്കാഞ്ചേരി റോഡിൽ അനധികൃതമായുള്ള വാഹന പാർക്കിംഗ്: അടിയന്തിര നടപടി സ്വീകരിക്കാൻ ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും, വടക്കാഞ്ചരി സ്റ്റേഷൻ ഹൗസ് ഓഫീ‌സർക്കും താലൂക്ക് വികസന സമിതി യോഗത്തിൽ നിർദ്ദേശം.🟣

അസുരൻകണ്ട് ഡാമിലേക്കുളള മൈനർ ഇറിഗേഷൻ റോഡ് ഫോറസ്റ്റ് വകുപ്പ് ചങ്ങല ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുളളത് നീക്കം ചെയ്യണമെന്ന പരാതിയിൽ മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ വിഷയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതിന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. 
ഓട്ടുപാറ - വടക്കാഞ്ചേരി റോഡിൽ അനധികൃതമായുള്ള വാഹന പാർക്കിംഗ് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടും ഗതാഗതകുരുക്കും ഉണ്ടാകുന്നുവെന്ന പരാതിയിൽ പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും, വടക്കാഞ്ചരി സ്റ്റേഷൻ ഹൗസ് ഓഫീ‌സർക്കും വികസന സമിതി  യോഗത്തിൽ നിർദ്ദേശം നൽകി. 
നഗരസഭ സ്ഥിരം സമിതിയധ്യക്ഷൻ കെ. പി. മദനൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ. ആർ. രേവതി സ്വാഗതം പറഞ്ഞു. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , വിവിധ ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ ടി. പി. ജോസ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍