ഗ്രന്ഥശാല പ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന പി. ഭാഗ്യലക്ഷ്മി അമ്മ അനുസ്മരണം വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയിൽ നടന്നു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി, ഫോട്ടോ അനാഛാദനം ചെയ്ത് ഭാഗ്യലക്ഷ്മി അമ്മ സ്മൃതി പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ലിസി കോര അധ്യക്ഷയായി. കെ.എസ്. അബ്ദുൾ റഹ്മാൻ, പി.കെ. സുബ്രമണ്യൻ, എം.കെ. ഉസ്മാൻ, ടി. വർഗ്ഗീസ്, അനിത ഗോപകുമാർ, ടി.ജി. ഓമന സുജയ ,ആനി എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍