*വടക്കാഞ്ചേരി മണ്ഡലം വികസന മുന്നേറ്റ ജാഥ: ഇന്ന് പൂമല മുതൽ തിരൂർ വരെ വിവിധ കേന്ദ്രങ്ങളിൽ*
ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ ഇന്നലെ രാവിലെ 9 മണിക്ക് പറമ്പായി സെൻ്ററിൽ നിന്ന് ആരംഭിച്ചു. ജാഥ പുന്നംപറമ്പ്, മലാക്ക, കരുമത്ര, എങ്കക്കാട്, കുമരനെല്ലൂർ, കുമ്പളങ്ങാട്, മംഗലം, പത്താംകല്ല്, അത്താണി, ആര്യംപാടം, പെരിങ്ങണ്ടൂർ എന്നിവിടങ്ങളിലൂടെയാണ് ഇന്നലെ പര്യടനം പൂർത്തിയാക്കിയത്.
ഇന്ന് ഫെബ്രുവരി 9ന് മുളങ്കുന്നത്തുകാവ്, അവണൂർ, കോലഴി ഗ്രാമപഞ്ചായത്തുകളിലായി പൂമല മുതൽ തിരൂർ വരെയും, ഫെബ്രുവരി 10ന് തോളൂർ, അടാട്ട്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലായി കൊള്ളന്നൂർ മുതൽ മുണ്ടൂർ സെൻ്റർ വരെയും ജാഥ പര്യടനം നടത്തും.
0 അഭിപ്രായങ്ങള്‍