കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി തരിശു സ്ഥലങ്ങൾ കണ്ടെത്തി കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെ തെക്കുംകര ഗ്രാമ പഞ്ചായത്തും, തെക്കുംകര കൃഷിഭവനും സംയുക്തമായി ചെയ്യുന്ന തണ്ണി മത്തൻ കൃഷിക്കു തുടക്കമിട്ടു. രണ്ട് ഏക്കർ സ്ഥലത്താണ് മുകുസ ഇനത്തിൽ പെട്ട തണ്ണിമത്തൻ കൃഷി തൈ നട്ടത്. ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശീതൾ റോസ് ചാക്കോ സ്വാഗതം പറഞ്ഞു. ഇ. എൻ ശശി ( വൈസ് പ്രസിഡന്റ് ഇ എൻ ശശി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എ രജനി, വാർഡ് മെമ്പർമാരായ ബിജു രവീന്ദ്രൻ, എ എം ആമിന ,കൃഷി ഉദ്യോഗസ്ഥരായ എം എ
ശാന്തി, എം എസ് സജിത എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍