🔴 പാർളിക്കാട് നൈമിഷാരണ്യത്തിൽ നടന്നു വന്നിരുന്ന ത്രിദിനഭാഗവത ശിബിരം സമാപിച്ചു.🔴

പാർളിക്കാട് നൈമിഷാരണ്യത്തിൽ നടന്നു വന്നിരുന്ന ത്രിദിനഭാഗവത ശിബിരം സമാപിച്ചു.

ശുദ്ധഭക്തനെ ഭഗവാൻ അനുഗമിയ്ക്കും.  ജീവിതത്തിൽ അപേക്ഷകളില്ലാതെ ശാന്തനായി ആരോടും വൈരഭാവമില്ലാതെ സമഭാവനയോടെ നടക്കുന്ന ഭക്തന്റെ  പാദധൂളിയേറ്റ് സ്വയം പവിത്രമാകാൻ ഭഗവാൻ അവന്റെ പുറകെ നടക്കുമെന്ന് ത്രിദിനശിബിരത്തിന്റെ സമാപനസഭയിൽ സ്വാമി ഭൂമാനന്ദതീർത്ഥ പറഞ്ഞു. രാവിലെ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ ഭാഗവതത്തിലെ ഉപനിഷത് സന്ദേശങ്ങൾ തിരഞ്ഞെടുത്ത് വിശദീകരിച്ചു. ഉച്ചതിരിഞ്ഞ് ശിബിരാംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ ഉചിതമായ മറുപടി നല്കി സംശയനിവാരണം ചെയ്തു. കെ. വിജയൻ മേനോൻ, ശ്രീദേവി അമ്പലപുരം എന്നിവർ ശിബിരാനുഭവം പങ്കുവച്ചു. സമാപന സഭയിൽ സ്വാമി നിഗമാനന്ദതീർത്ഥപാദർ സ്വാഗതവും സ്വാമി നിഖിലാനന്ദസരസ്വതി കൃതജ്ഞതയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍