അതി ദാരിദ്ര്യമുക്ത വടക്കാഞ്ചേരി നഗരസഭ പ്രഖ്യാപനം നടത്തി.

അതി ദാരിദ്ര്യമുക്ത വടക്കാഞ്ചേരി നഗരസഭ പ്രഖ്യാപനം നടത്തി*
 കേരളം ഇന്ത്യയിലെ അതിദാരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുന്നതിന്റെ  മുന്നോടിയായി വടക്കാഞ്ചേരി നഗരസഭ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
 ഓട്ടുപാറ ജയശ്രീ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി. എൻ സുരേന്ദ്രൻ   പ്രഖ്യാപനം നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായുള്ള ദീർഘകാല പരിശ്രമങ്ങളുടെ ഫലമായി നഗരസഭ പരിധിയിലെ 91 കുടുംബങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്നും പൂർണ്ണമായും മോചിതരാക്കാൻ കഴിഞ്ഞിരിക്കുന്നു. അതി ദാരിദ്ര്യംമുക്ത വടക്കാഞ്ചേരി എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സാമൂഹിക പുരോഗതിയിലേക്കുള്ള ഈ യാത്രയിൽ വടക്കാഞ്ചേരി നഗരസഭയുടെ അഭിമാന നിമിഷമാണെന്നും ചെയർപേഴ്സൺ സൂചിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ ഓ. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ  ജമീലാബി എ എം, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, സി വി മുഹമ്മദ്‌ ബഷീർ, ഡിവിഷൻ കൗൺസിലർമാർ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ് മെമ്പർ സെക്രട്ടറി ശോഭന സി റിപ്പോർട്ട് അവതരിപ്പിച്ചു  നഗരസഭാ സെക്രട്ടറി വിശ്വനാഥൻ കെ.ബി. ചടങ്ങിന് നന്ദി പറഞ്ഞു. നഗരസഭ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍