പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥികളെ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥികളെ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അനുമോദിച്ചു.

വെള്ളിയാഴ്ച ചുള്ളിക്കാട് പ്രദേശത്ത് വസ്ത്ര വ്യാപാരത്തിനായി എത്തിയ വ്യക്തിയുടെ പണമടങ്ങിയ ബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെടുകയായിരുന്നു.
ബാസിത്ത്, സിനാൻ, അഭിജിത്ത് എന്നീ വിദ്യാർത്ഥികൾ
സ്കൂളിലേക്ക് പോകുന്ന വഴിക്ക് കിട്ടിയ ബാഗ് ഉടൻ തന്നെ ഡിവിഷൻ കൗൺസിലർ C. V മുഹമ്മദ്‌ ബഷീറിന്റെ കൈവശം  ഏൽപ്പിക്കുകയായിരുന്നു.പിന്നീട് ബാഗ് ഉടമസ്ഥന് കൈമാറി.

കുട്ടികൾ മാതൃക പരമായ ഒരു പ്രവർത്തനമാണ് നടത്തിയതെന്ന് ഡിവിഷൻ കൗൺസിലർ C. V മുഹമ്മദ്‌ ബഷീർ പറഞ്ഞു. 

ചുള്ളിക്കാട്  താമസിക്കുന്ന മുസ്തഫ യുടെയും സൽമയുടെയും മകനാണ് ബാസിത്ത്. നിഹാസ് ഹസീന ദമ്പതികളുടെ മകനാണ് സിനാൻ, വിജേഷ് - ഷീബ എന്നിവരുടെ മകനാണ് അഭിജിത്ത്.
മൂന്നു പേരും വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്.


അനുമോദന ചടങ്ങിൽ CDS ചെയർപേഴ്സൺ സിന്ധു പ്രകാശൻ, റെഡ്‌ബോയ്സ് ക്ലബ്
ഭാരവഹികളായ മുസ്തഫ സി. കെ,ഷാനവാസ്‌,അഖിൽ കുമാർ, ജിനു കെ ഭരതൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍