ഇലക്ഷന്‍ പ്രചരണ ബോര്‍ഡുകള്‍ക്ക് വില വര്‍ദ്ധിക്കും.
തൃശ്ശൂര്‍ : വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇലക്ഷന്‍ കമ്മീഷന്റെ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് പ്രചരണ ബോര്‍ഡുകളുടെ നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിക്കും. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ നിലവിലുള്ളതും, വില കൂടുതലുള്ളതുമായ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകള്‍ പ്രിന്റ് ചെയ്യേണ്ടി വരുന്നതാണ് വില വര്‍ധനവിന് പ്രധാനകാരണം. തെരഞ്ഞെടുപ്പിനു ശേഷം ഈ മെറ്റീരിയലുകള്‍ ശേഖരിക്കുകയും, അസോസിയേഷൻ്റെ ഉടമസ്ഥതയിൽ കണ്ണൂരിലുള്ള റീസൈക്ലിംഗ് യൂണിറ്റില്‍ റീസൈക്ലിങ് ചെയ്യുന്നതുമായിരിക്കും. പുതുക്കിയ നിരക്കുകള്‍ തുണിയില്‍ പ്രിന്റ് ചെയ്യുന്നതിന് സ്‌ക്വയര്‍ ഫീറ്റിന് 25 രൂപയും, ബോര്‍ഡ് ആക്കുന്നതിന് സ്ക്വയര്‍ ഫീറ്റിന് 40 രൂപയും, പി ഇ മെറ്റീരിയല്‍ പ്രിന്റ് ചെയ്യുന്നതിന് സ്‌ക്വയര്‍ ഫീറ്റിന് 35 രൂപയും, ബോര്‍ഡ് ആക്കുന്നതിന് സ്ക്വയര്‍ ഫീറ്റിന് 50 രൂപയും ആയിരിക്കും.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ അസോസിയേഷനുമായി സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, പ്രവര്‍ത്തകരും സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ മാടവന, സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് പണിക്കര്‍, ജില്ലാ പ്രസിഡന്റ് ജയന്‍ പാറയില്‍, ജില്ലാ സെക്രട്ടറി പ്രമോദ് സി., ജില്ലാ ട്രഷറര്‍ സച്ചിന്‍ സി.ബി., സംസ്ഥാന ജോയിന്റ് സെക്രട്ടറി തോമസ് കെ.ഡി., ജില്ലാ വൈസ് പ്രസിഡന്റുമാരായ ദേവദാസ് പോയിന്റ് മീഡിയ, മനോജ് വര്‍ഗ്ഗീസ് ഡാഫോഡില്‍സ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ നന്ദകുമാര്‍ കളേഴ്‌സ്, ഹിജാസ് ടോപ്പ് മീഡിയ, തുടങ്ങിയവര്‍ വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
0 അഭിപ്രായങ്ങള്‍