4 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് കുന്നംകുളത്ത് പിടിയിലായി.

4 ഗ്രാം മെത്താഫെറ്റാമിനുമായി യുവാവ് കുന്നംകുളത്ത് പിടിയിൽ; ആക്ടിവ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് 2025 ഒക്ടോബർ 21-ന് വൈകീട്ട് 5.15-ന് കുന്നംകുളം താലൂക്ക്, കാണിപ്പയ്യൂർ വില്ലേജ്, ആനായ്ക്കൽ ദേശത്ത് വെച്ച് അനധികൃതമായി 4 ഗ്രാം മെത്താംഫെറ്റാമിൻ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്നയാളെ അറസ്റ്റ് ചെയ്തു. കണ്ടാണിശ്ശേരി വില്ലേജ്, കരിയന്നൂർ ദേശത്ത് കോരത്ത് വളപ്പിൽ വീട്ടിൽ ആനന്ദൻ്റെ മകൻ സുജിത്ത് (30) ആണ് ആക്ടിവ സ്കൂട്ടറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഫുൽഗുനൻ സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ മധു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ, മനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർ റൂബി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍