തൃശൂർ സഹോദയ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് കോലഴി ചിന്മയയ്ക്ക്

തൃശ്ശൂർ സഹോദയ ഖോഖോ ചാമ്പ്യൻഷിപ്പ് കോലഴി ചിന്മയക്ക്.    

ഒക്ടോബർ 17, 18 ദിവസങ്ങളിൽ സഹോദയ സ്കൂളുകളുടെ കൂട്ടായ്മയിൽ കോലഴി ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ച അണ്ടർ 14, അണ്ടർ 19 പെൺകുട്ടികളുടെയും, ആൺകുട്ടികളുടെയും ഖോഖോ സഹോദയ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ അണ്ടർ 14 ആൺ കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ കോലഴി ചിന്മയ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തൃശൂർ ജില്ലയിലെ 53 വിദ്യാലയങ്ങൾ പങ്കെടുത്ത ഉത്സാഹപൂർണ്ണവും, ആവേശകരമായും നടന്ന മത്സരങ്ങൾ കേരള സ്റ്റേറ്റ് സ്പോർട്‌സ് ബാസ്കറ്റ് ബോൾ
കോച്ച് ജോൺസൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം ദിവസം നടന്ന അണ്ടർ 19 പെൺകുട്ടികളുടെ മത്സരത്തിൽ ഗുരുവായൂർ ദേവസം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാവിഹാർ സെൻട്രൽ സ്കൂൾ കാക്കശ്ശേരി രണ്ടാം സ്ഥാനവും, അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, കെ എം ബി വി ബി പോട്ടോർ മൂന്നാം സ്ഥാനവും പങ്കിട്ടു.

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യാവിഹാർ കാക്കശ്ശേരി ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും, ബിവിബി ഇരിങ്ങാലക്കുടയും, അകമല ബി വി ബി മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.

ഒക്ടോബർ 18 ശനിയാഴ്ച നടന്ന ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനം കോലഴി ചിന്മയ വിദ്യാലയം നേടി. രണ്ടാം സ്ഥാനം ഭാരതീയ വിദ്യാവിഹാർ കാക്കശ്ശേരിയും, മൂന്നാം സ്ഥാനം അകമല ഭാരതീയ വിദ്യാഭവനും, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാ ഭവനും പങ്കിട്ടു.

അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ആറ്റൂർ അറഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും, ദേവമാത സി എം ഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം പൂച്ചട്ടി ഭവൻസും, ഐ ഇ എസ് ചിറ്റിലപ്പിള്ളിയും പങ്കിട്ടു.

കായിക മത്സരങ്ങൾ ആത്മവിശ്വാസം വളർത്തുക മാത്രമല്ല ജീവിതത്തിൽ വിജയത്തോടൊപ്പം പരാജയവും നേരിടുന്നതിന് ഇത്തരം മത്സരങ്ങൾ കുട്ടികളെ പ്രാപ്‌തരാക്കുന്നു എന്ന് ജോൺസൺ തോമസ് മത്സരാർത്ഥികളോട് പറഞ്ഞു. സ്പോർട്‌സ് തന്നെ ഒരു ലഹരി ആകുമ്പോൾ മറ്റു ലഹരികളിൽ വിദ്യാർത്ഥികൾ ആകൃഷ്ടരാവുകയില്ല എന്ന് ചിന്മയ പ്രിൻസിപ്പൽ ബിനി എം സദസ്സിനെ ഓർമ്മപ്പെടുത്തി.

തൃശൂർ ചിന്മയ മിഷൻ ആചാര്യൻ സ്വാമി ഗഭീരാനന്ദ ഭദ്രദീപം കൊളുത്തി ആരംഭിച്ച പരിപാടിയിൽ തൃശ്ശൂർ ജില്ലാ ഖോ ഖോ അസോസിയേഷൻ സെക്രട്ടറി വിനോദ് വി സി, എസ് എസ് സി ടി പ്രതിനിധിയും അകമല ഭവൻസ് പ്രിൻസിപ്പലുമായ സിന്ധു ശിവദാസ്, അശ്വിനി ഹോസ്പിറ്റൽ പി ആർ ഒ സന്തോഷ്, വൈസ് പ്രിൻസിപ്പൽ ദീപ കെ പി, സീനിയർ ഹെഡ്‌മിസ്ട്രസ് ബിന്ദു കെ, ഹെഡ്മാസ്റ്റർ മാധവദാസ് കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍