SFI മുൻ കേന്ദ്ര കമ്മിറ്റി അംഗവും, DYFI ജില്ലാ കമ്മിറ്റി അംഗവുമായ ഹസ്സൻ മുബാറക് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. ആർ. ഉദയൻ സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ അത്താണി മേഖല പ്രസിഡണ്ട് നിരൺദാസ് അധ്യക്ഷത വഹിച്ചു. DYFI അത്താണി മേഖല സെക്രട്ടറി അനീഷ് പി. സി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് കെ. ആർ. പ്രശാന്ത്, ജോ. സെക്രട്ടറി മിഥുൻ സജീവ്, KSKTU സംസ്ഥാന കമ്മിറ്റി അംഗം പി. മോഹൻദാസ്, വി. ബി. പീതാംബരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സമ്മേളന നിയന്ത്രണ കമ്മിറ്റികളിൽ സമ്മേളനം ഐശ്വര്യ എസ്. ബി. യെ സെക്രട്ടറിയായും, നിരൺദാസിനെ പ്രസിഡന്റായും, മിഥുൻ എസ്. കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.
അത്താണി മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും പ്രതിനിധികളായി യുവജന സഖാക്കൾ പങ്കെടുത്തു. അരാഷ്ട്രീയതക്കെതിരെയും ലഹരിക്കെതിരെയും, ഇസ്രായേലിന്റെ പാലസ്തീൻ അധിനിവേശത്തിനെതിരെയും പ്രമേയങ്ങൾ പാസാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍