മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയിൽ വടക്കാഞ്ചേരി നഗരസഭയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ വനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ 16.09.2025 മുതൽ 30.09.2025 വരെയുള്ള ദിവസങ്ങളിലായി ആദ്യഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി എ എം, നഗരസഭ കൗൺസിലർമാർ, ഫോറസ്റ്റ് ഓഫീസർമാർ, വനപ്രദേശത്തിന് അടുത്ത് താമസിക്കുന്നവർ, നഗരസഭ സെക്രട്ടറി ഇൻചാർജ് റിസ്മി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. വടക്കാഞ്ചേരി നഗരസഭയിൽ വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു. ഈ ഹെൽപ്പ് ഡെസ്ക് വഴി പരാതികളും പ്രശ്നങ്ങളും ശേഖരിക്കുകയും അതിന്മേൽ ഫലപ്രദമായ പരിഹാരങ്ങളും കണ്ടെത്തുവാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ കൗൺസിലർമാരും അടങ്ങുന്ന ടീമുകൾ ഈ ഹെൽപ്പ് ഡെസ്ക്കുകൾ മുഖേന പൊതുജനങ്ങളിൽ നിന്ന് പരാതികൾ ശേഖരിക്കുകയും ഇതിനായി ഒരു ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തുകയും പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ തന്നെ പരിഹാരം കാണുന്നതിനും തീരുമാനിച്ചു. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വനസംരക്ഷണം കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ തീവ്രയജ്ഞ പരിപാടിയുടെ വിജയത്തിന് പൊതുജനങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും അത്യന്താപേക്ഷിതമാണ്. നഗരസഭയിലും ബന്ധപ്പെട്ട റേഞ്ച് ഓഫീസുകളിലും 2025 സെപ്റ്റംബർ 16 മുതൽ 30 വരെ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് സ്കൂളിലെ പരാതിപ്പെട്ടികളിൽ ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും പരാതികളും നിർദ്ദേശങ്ങളും നിക്ഷേപിക്കണമെന്ന് നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍