അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി. എൻ. വാസവൻ പുരസ്കാരം നൽകും. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, ഭരണസമിതി അംഗം ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പ്രശസ്‌ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഡോ. ടി. കെ. നാരായണൻ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് പെരിങ്ങോട് ചന്ദ്രനെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്തത്. ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. പഞ്ചവാദ്യകലാമേഖലക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. നാലു പതിറ്റാണ്ടിലേറെയായി തിമില കലാകാരനായി വാദ്യകലാരംഗത്തെ നിറസാന്നിധ്യമാണ് പെരിങ്ങോട് ചന്ദ്രൻ. പാലക്കാട് പെരിങ്ങോട് ചാഴിക്കാട്ടിരി മതുപ്പുള്ളി സ്വദേശിയാണ്. 2020-2021 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല അവാർഡ്, 2003 ൽ അംബേദ്‌കർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസർ ആയി സേവനമനുഷ്‌ഠിക്കുന്നു. തിമിലയിലെ ജാതിക്കാലം എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം.
1990 മുതൽ ക്ഷേത്ര കലകളെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍