കേരള പോലീസിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള വാട്സാപ്പ് നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇ- ചെല്ലാൻ ഫൈൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന്റെ ഔദ്യോഗിക ലോഗോ ഡിസ്പ്ലേ പിക്ചർ ആയിട്ടുള്ള വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് മെസ്സേജ് വരുന്നതോടെ തട്ടിപ്പ് തുടങ്ങുന്നു. ഇങ്ങനെയുള്ള നമ്പറുകൾ പരിശോധിച്ചാൽ ട്രാഫിക് പൊലീസിൻ്റേയും കേരള പോലീസിൻ്റെയും സംയുക്ത ലോഗോ കാണാം. ഇത് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് ഘടകമാകുന്നു. വരുന്ന മെസ്സേജിനൊപ്പം പണം ഫൈൻ ആയി അയച്ചുകൊടുക്കേണ്ട ലിങ്കും ഉണ്ടാകും. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പ്ലേസ്റ്റോറിലേക്ക് പോവുകയും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ അക്കൗണ്ടിൽ നിന്ന് പണവും മറ്റു വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കുന്നു.
ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജാഗരൂകരായിരിക്കുക. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന് നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാവുന്നതാണ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍