ലോക ഗജദിനമായി ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമിയും ചേര്‍ന്ന് നടത്തിയ ആനവര ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍.
കുട്ടിച്ചിത്രകാരന്‍മാരുടെ ഭാവനയിൽ വിടർന്നത് വ്യത്യസ്തതയാർന്ന ആനച്ചിത്രങ്ങള്‍. വെള്ളിയാഴ്ച'ആനവര' മത്സരം ഗുരുവായൂര്‍ ക്ഷേത്രനടയെ വരയരങ്ങാക്കി. വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നാണ് മത്സരത്തില്‍ പങ്കെടുക്കാൻ കുട്ടികളെത്തിയത്. സ്കൂൾ പ്രവൃത്തി ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചെത്തിയതോടെ മത്സരവേദിയായ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം നിറഞ്ഞു. മേൽപത്തൂർ ആഡിറ്റോറിയത്തിനു സമീപത്തെ പുതിയ നടപ്പന്തലും വേദിയായി.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ആനവരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ് അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വിശിഷ്ടാതിഥിയായും, തൃശൂർ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായും പങ്കെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ. ബി. അരുൺകുമാർ ഗജദിന സന്ദേശം നല്‍കി. ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, കെ. പി. വിശ്വനാഥന്‍, മനോജ് ബി നായർ, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം..കെ. കൃഷ്ണകുമാര്‍, ദേവസ്വം പബ്ലിക്കേഷന്‍ അസി. മാനേജര്‍ കെ. ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍മാരായ . കെ. യു. കൃഷ്ണകുമാര്‍, എം. നളിൻ ബാബു, ഗിരീഷ് കുമാർ, എന്നിവരുടെ തത്സമയ ചിത്രരചനയുണ്ടായി. നാഗസ്വരവിദ്വാൻ ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിച്ച മംഗളവാദ്യത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍