പലരും പറഞ്ഞു അമ്മയാവാൻ കഴിയില്ല എന്ന്, പല ആശുപത്രികളും നിരുത്സാഹപ്പെടുത്തി, എങ്കിലും പ്രതീക്ഷയർപ്പിച്ച് കുഞ്ഞിനായി കാത്തിരുന്നത് വർഷങ്ങൾ. ഒടുവിൽ സിമിയുടെ പ്രാർത്ഥനയും പ്രതീക്ഷയും ഫലം കണ്ടു. 36-ാം വയസിൽ ആൺകുഞ്ഞിന് ജന്മം നൽകി സിമി. വൈദ്യശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായ പ്രസവം നടന്നത് തൃശൂരിലെ സൈമാർ ആശുപത്രിയിലാണ് . സിമിയുടെ ശാരീരികാവസ്ഥ ഗർഭധാരണത്തിന് നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉയരം കുറവായതിനാൽ ശ്വാസകോശത്തിന് ശേഷി കുറവായിരിക്കും, മാത്രമല്ല കുഞ്ഞിന് വളരാനുള്ള സ്ഥലവും കുറവാണ് . ഗർഭപാത്രത്തിൽ കുഞ്ഞ് വിലങ്ങനെ കിടന്നത് ഗുണകരമായി. സിമിയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍