കുഞ്ഞു ചിത്രകാരൻമാർക്ക് ആശീർവാദവുമായി ദേവസ്വം കൊമ്പൻ ബൽറാം; മധുര സമ്മാനമായി ഉണ്ണിയപ്പം.

 



ലോക ഗജദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വവും, മാതൃഭൂമിയുമായി ചേർന്ന് നടത്തിയ ആനവര ചിത്രരചനാ മൽസരത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങളും സർട്ടിഫിക്കറ്റും മാതൃഭൂമി നൽകി. ഒപ്പം മധുര സമ്മാനമായി ശ്രീ ഗുരുവായൂരപ്പന് നേദിച്ച ഉണ്ണിയപ്പവും. കൂടാതെ കുട്ടികൾക്ക് ആശീർവാദവുമായി ദേവസ്വം കൊമ്പൻ ബൽറാമുമെത്തി.

 രാവിലെ എട്ടരയോടെ കുട്ടികൾ എത്തിത്തുടങ്ങി. ഉദ്ഘാടന സമ്മേളനം പുരോഗമിക്കുന്നതിനിടെ ആനവരചിത്രരചനാ മത്സരം തുടങ്ങി. മാതൃഭൂമി സമ്മാനിച്ച കുട്ടികളുടെ ക്യാൻവാസിലായിരുന്നു ചിത്രരചന. കുഞ്ഞു കലാകാരൻമാരെ ആശീർവദിക്കാൻ ദേവസ്വം കൊമ്പൻ ബൽറാം ഇതിനിടയിൽ തെക്കേ നടയിലെത്തി. തുമ്പികൈയുയർത്തി ബൽറാം കുട്ടികൾക്ക് അഭിവാദ്യമേകി. ഭക്തമാനസങ്ങൾക്ക് ഹൃദയാനന്ദ നിമിഷങ്ങളാണ് ആനവര ചിത്രരചനാ മൽസരം സമ്മാനിച്ചത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍